കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രമാണ് ഞാനും ധരിക്കുന്നത്, വസ്ത്രം കണ്ട് എന്നെ വിലയിരുത്തരുത്, എന്നായിരുന്നു വിമർശകർക്ക് സോന മറുപടി നൽകിയത്.

in Special Report

നിരവധി വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ നടിയാണ് സോന ഹെയ്ഡൻ. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടുതലും ഗ്ലാമർ വേഷങ്ങളിൽ. 2001-ൽ തമിഴ്

സിനിമയിലെത്തിയ നടി പിന്നീട് 2002-ൽ മിസ് തമിഴ്‌നാട് പട്ടം നേടി. അഭിനയത്തിലും നിർമ്മാണത്തിലും ഒരുപോലെ തിളങ്ങുന്ന താരം രൗദ്രം, കർമ്മയോദ്ധ, അമർ അക്ബർ അന്തോണി തുടങ്ങിയ മലയാള ചിത്രങ്ങളിലും


അഭിനയിച്ചിട്ടുണ്ട്. ചൂടൻ രംഗങ്ങളിലും കഥാമൂല്യമുള്ള സിനിമകളിലും അഭിനയിച്ചിട്ടും സൊനാക്ഷിക്ക് തിളങ്ങാനായില്ല. വമ്പൻ ആരാധകരുള്ള താരം ഗ്ലാമർ വേഷങ്ങളിൽ തിളങ്ങികൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം

പ്രതാപ് പോത്തനും സോനയും അഭിനയിച്ച ജയേഷ് മൈനാഗപ്പള്ളിയുടെ പച്ചമാങ്ങയിലെ അഭിനയത്തെയും വേഷങ്ങളെയും കുറിച്ചായിരുന്നു ഏറ്റവും പുതിയ വിവാദം. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെടാതെ

പോയി, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ സോനക്ക് കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. എന്നാൽ ഇതിനെതിരെ താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. വേഷവിധാനം

നോക്കി കഥാപാത്രത്തെ വിലയിരുത്തരുതെന്നും സിനിമയ്‌ക്കെതിരെ അനാവശ്യ പ്രചരണങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും സോന വ്യക്തമാക്കി.

Photosss
Sona Actress

Leave a Reply

Your email address will not be published.

*