വ്യത്യസ്ത പ്രേമേയവുമായി ആരംഭിക്കുന്ന ഫെസ്റ്റിവൽ ഫിലിം വള്ളി ചെരുപ്പ് ചിത്രീകരണം ഒക്ടോബർ ആദ്യ വാരം തിരുവനന്തപുരത്ത്.

in Daily Updates

ശ്രീ മുരുക മൂവീസിന്റെ ബാനറിൽ, ശ്രീ ഭാരതി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഫെസ്റ്റിവൽ ഫിലിം വള്ളി ചെരുപ്പ് ചിത്രീകരണം ഒക്ടോബർ ആദ്യ വാരം തിരുവനന്തപുരത്ത് ആരംഭിക്കും. പ്രശസ്ത സിനിമ സീരിയൽ താരങ്ങളായ സാജൻ സൂര്യ, കൊച്ചു പ്രേമൻ, ദിവ്യ ശ്രീധർ, അനൂപ് ശിവസേനൻ, ബിജോയ് കണ്ണൂർ തുടങ്ങിയ താരങ്ങളാണ് വള്ളി ചെരുപ്പിലെ അഭിനയതക്കൾ.

പ്രശസ്ത താരം സുരഭി ലക്ഷ്മിക്ക് നാഷണൽ അവാർഡ് ലഭിച്ച മിന്നാ മിനുങ്ങ്‌ എന്ന ചിത്രത്തിന്റെ ക്യാമറ മാൻ സുനിൽ പ്രേമാണ് വള്ളിച്ചെരുപ്പിന്റെയും ക്യാമറ ചലിപ്പിക്കുന്നത്. ഇതിന്റെ കഥയും സംഗീത സംവിധാനവും ബിജോയ് കണ്ണൂർ, ഗാനം ആലപിച്ചിരിക്കുന്നത് ഫിൻ ബിജോയ്.

ബിജോയ് കണ്ണൂരിന്റെ മകനായ ഫിൻ ബിജോയ് വള്ളിച്ചെരുപ്പിലെ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നു. റീൽ എന്ന തമിഴ് സിനിമയ്ക്ക് ശേഷം ശ്രീ മുരുകയുടെ ബാനറിൽ സുരേഷ് സി എൻ നിർമ്മാണവും, സംഭാഷണം ദേവിക എൽ എസ് , പ്രൊഡക്ഷൻ കൺട്രോളർ പ്രസാദ്,എഡിറ്റർ സന്തോഷ് ശ്രീധർ, ഓർക്കസ്ട്രഷൻ ഇക്ബാൽ കണ്ണൂർ

Leave a Reply

Your email address will not be published.

*