കൃത്രിമത്വമുള്ള സാധനങ്ങൾ ശരീരത്തിൽ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗ്ഗം ; ഹണി റോസിനെതിരെ ശാന്തിവിള ദിനേശ്

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിച്ച് വിവാദങ്ങളിൽ പെടുന്ന ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം മോശമായി സംസാരിക്കുന്നുവെന്നതിന്റെ പേരിൽ ശാന്തിവിള ദിനേശ് എപ്പോഴും വിമർശിക്കപ്പെടാറുണ്ട്.

സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്. നടി ഹണി റോസിനെ കുറിച്ചും അവരുടെ വസ്ത്രധാരണത്തെ വിമർശിച്ചും പരിഹ​സിച്ചും വരുന്ന കമന്റുകളെ കുറിച്ചും ശാന്തിവിള ദിനേശ് നിലപാട്

വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഹണി റോസിന്റെ ഭാ​ഗത്തും തെറ്റുകളുണ്ടെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. കൃത്രിമത്വമുള്ള സാധനങ്ങൾ ശരീരത്തിൽ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള

മാർ​ഗമെന്നാണ് നടിയെ കുറ്റപ്പെടുത്തി ശാന്തിവിള ദിനേശ് പറഞ്ഞത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പറഞ്ഞത്. ‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് വരുന്ന കമന്റുകൾ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും.

അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടിൽ‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലിൽ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്….

സാധാരണ ഒരു പെൺകുട്ടി. ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.’ ‘ഇത് കാണുമ്പോഴാണ് ആളുകൾ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല.

ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം. അവർ നടിയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് അതിൽ കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’ ശാന്തിവിള ദിനേശ് പറഞ്ഞു.